Post Views:
16
Mounaragam 19-08-2021 Episode,
part 1
Post Views:
14
മൗനരാഗ'ത്തിലെ 'ബൈജു'വിനെ അറിയില്ലേ? മനസ് തുറന്ന് കാര്‍ത്തിക് പ്രസാദ്
"ഇരുപതോളം വര്‍ഷമായിട്ട് മിനിസ്ക്രീനില്‍ ഉണ്ടെങ്കിലും ഒരു ഐഡന്റിറ്റി തന്നത് മൗനരാഗമാണ്. അതിന്റെ ക്രെഡിറ്റ് പരമ്പരയുടെ സംവിധായകന് ഹാരിസണ്‍ സാറിനും തിരക്കഥാകൃത്ത് പ്രദീപേട്ടനും പ്രൊഡക്ഷന്‍ കണ്ട്രോളര് ജോസേട്ടനും പ്രൊഡ്യൂസർ രമേശ് ബാബു സാറിനുമാണ്. കഴിഞ്ഞ ഓണത്തിന് പച്ചക്കറി വാങ്ങാന്‍പോയ സമയത്താണ് ജോസേട്ടന് (ജോസ് പേരൂര്‍ക്കട) എന്നെ വിളിച്ച് കഥാപാത്രത്തെക്കുറിച്ച് പറയുന്നതും ഞാന്‍ മൗനരാഗത്തിലേക്ക് എത്തുന്നതും.."
ചുരുക്കം എപ്പിസോഡുകള്‍ക്കുള്ളിൽത്തന്നെ പ്രേക്ഷകമനസ്സുകളില്‍ സ്ഥാനംപിടിച്ച പരമ്പരയാണ് മൗനരാഗം. പരമ്പരയുടെ ആരാധകര്‍ക്ക് മുഖ്യ കഥാപാത്രങ്ങള്‍ കഴിഞ്ഞാല്‍ ഏറെയിഷ്ടം ബൈജു എന്ന കഥാപാത്രത്തെയാകും. മാനസികവളര്‍ച്ച കുറഞ്ഞ ബൈജു എന്ന കഥാപാത്രമായെത്തുന്നത് കോഴിക്കോട് സ്വദേശിയായ കാര്‍ത്തിക് പ്രസാദാണ്. കോഴിക്കോട് കുതിരവട്ടം ഗോവിന്ദപുരം സ്വദേശിയായ കാര്‍ത്തിക് ഇരുപതോളം വര്‍ഷങ്ങളായി സിനിമ, സീരിയല്‍ രംഗത്തുണ്ട്. എന്നാല്‍ പ്രക്ഷകരുടെ മനസിലേക്ക് ചേക്കേറിയത് മൗനരാഗത്തിലെ ബൈജുവായാണെന്ന് പറയാം. കാര്‍ത്തിക് പ്രസാദ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കുന്നു.
See Also :
Post a Comment
image quote pre code